ഒന്ന്.
രാത്രി, നിറമുള്ള പകല്ക്കിനവുകള്‍ക്കും ശേഷം
ഈ കറുപ്പില്‍ തനിച്ചിരുന്നു മാനം നോക്കവേ
നീയും നിലാവും
ഒരിക്കലും എഴുതിപ്പൂര്തിയാക്കിയിട്ടില്ലാത്ത
കവിത പോലെ ...
രണ്ട്.
പ്രിയേ,
ശൂന്യതയുടെ അനന്തതകളിലേക്ക്
ധൃഷ്ടികളുയര്‍ത്തുക,
സ്വരം നഷ്ടപ്പെട്ട ചിലങ്കകളനിഞ്ഞു
നിന്റെ സ്വപ്നങ്ങളില്‍
ഞാന്‍ ചുവടു വയ്ക്കട്ടെ.
നിന്റെ വഴികളും കാലവും അപഹരിച്ച്
വസന്തം വിരിക്കട്ടെ.
മൂന്ന്.
ചുവന്ന തെരുവിന്‍റെ നിലാവില്‍
നിന്റെ വിരലടയാളം
ശ്വാസഗന്ധങ്ങളില്‍ ഒരു തെരുവ് നൊമ്പരം....
വരൂ,
നാളെ ആഴിയുടെ ഗര്‍ഭനാലങ്ങളില്‍
നമുക്ക്
പ്രണയം തിരഞ്ഞു പോകാം...
രാത്രി , അമാവാസി കണ്തുരക്കവേ
വരുമെന്നുരപ്പുള്ള
സൂര്യോധയത്തിന്‍ മൂകസാക്ഷിയായ്
നിന്നില്‍ നിറഞ്ഞ്
നിനക്ക് ഞാന്‍ യൗവ്വനം നല്‍കാം...
നാല്.
സഖി,
നമുക്കിവിടെ നിര്‍ത്താം.
എഴുതിപ്പൂര്‍തിയാക്കാത്ത കവിത,
താളം തെറ്റിയ താരാട്ട്പാട്ട്,
വിരസതയുടെ വാര്‍ദ്ധക്യവും
മണല്‍ത്തരികള്‍ വഴി പറഞ്ഞ
നിത്യ യൗവ്വനത്തിന്റെ
വാണിഭ ശാലകളില്‍
അനുവിസ്ഫോടനത്തിന്റെ പെരുമ്പറ കൊട്ടി
കിളിപ്പാട്ടിന് തുടിയിടാം.....